Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Mayor

ബി​ജെ​പി​ക്ക് പി​ഴ​യി​ട്ട ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ്ഥ​ലം മാ​റ്റം; ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് മേ​യ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​മ​തി​യി​ല്ലാ​തെ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തി​ന് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​ക്ക് 20 ല​ക്ഷം രൂ​പ പി​ഴ​യി​ട്ട കോ​ർ​പ്പ​റേ​ഷ​ൻ റ​വ​ന്യൂ ഓ​ഫീ​സ​ർ ജി. ​ഷൈ​നി​യെ സ്ഥ​ലം മാ​റ്റി. റ​വ​ന്യൂ ഓ​ഫീ​സ​ർ പ​ദ​വി​യി​ൽ നി​ന്നും കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ത​സ്തി​ക​യി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.

ബി​ജെ​പി ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ സ്വ​ന്തം പാ​ർ​ട്ടി​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് ഭ​ര​ണ​സ​മി​തി​ക്കു​ള്ളി​ൽ വ​ലി​യ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സ്ഥ​ലം മാ​റ്റം ഉ​ണ്ടാ​യ​ത്.

ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യെ ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്കോ മ​റ്റൊ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലേ​ക്കോ മാ​റ്റാ​ൻ മേ​യ​ർ​ക്ക് നേ​രി​ട്ട് അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും, കോ​ർ​പ്പ​റേ​ഷ​നു​ള്ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ൾ പു​ന​ർ​നി​ർ​ണ്ണ​യി​ക്കാ​ൻ മേ​യ​ർ​ക്ക് ഭ​ര​ണ​പ​ര​മാ​യ അ​ധി​കാ​ര​മു​ണ്ട്.

കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​പ്ര​കാ​രം, ന​ഗ​ര​സ​ഭ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​കു​പ്പു​ക​ൾ മാ​റ്റാ​നോ അ​വ​ർ​ക്ക് പു​തി​യ ചു​മ​ത​ല​ക​ൾ ന​ൽ​കാ​നോ മേ​യ​ർ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദ്ദേ​ശി​ക്കാം.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൗ​ൺ​സി​ലി​ന് അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ൽ അ​വ​രെ നി​ല​വി​ലെ ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കാ​ൻ മേ​യ​ർ​ക്ക് ഭ​ര​ണ​പ​ര​മാ​യ വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാം. ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ജി. ​ഷൈ​നി​യെ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മാ​റ്റി​യ​ത്. ജി. ​ഷൈ​നി​യെ കൂ​ടാ​തെ മ​റ്റ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​കു​പ്പ് മാ​റ്റം ന​ൽ​കി​യി​ട്ടു​ണ്ട്. 

Latest News

Corehub Up